Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reexam Date

നീ​റ്റ് പു​നഃ​പ​രീ​ക്ഷ നാ​ളെ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു റ​​​​​ദ്ദാ​​​​​ക്ക​​​​​പ്പെ​​​​​ട്ട നീ​​​​​റ്റ് പു​​​​​നഃ​​​​​പ​​​​​രീ​​​​​ക്ഷ നാ​​​​​ളെ. വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ രാ​​​​​ജി ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മി​​​​​ടെ ക​​​​​ന​​​​​ത്ത സു​​​​​ര​​​​​ക്ഷ​​​​​യി​​​​​ലാ​​​​​ണു പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​റു​​​​​ക​​​​​ൾ വി​​​​​വി​​​​​ധ പ​​​​​രീ​​​​​ക്ഷാ​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യം തേ​​​​​ടി​​​​​യ​​​​​തു​​​​​മു​​​​​ത​​​​​ൽ പ​​​​​രീ​​​​​ക്ഷാ​​​​​ഹാ​​​​​ളു​​​​​ക​​​​​ളി​​​​​ലെ ബ​​​​​ഹു​​​​​ത​​​​​ല പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​വ​​​​​രെ നീ​​​​​ളു​​​​​ന്ന​​​​​താ​​​​​ണ് പു​​​​​നഃ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള സു​​​​​ര​​​​​ക്ഷാ​​​​​ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ.

പു​​​​​നഃ​​​​​പ​​​​​രീ​​​​​ക്ഷാ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് കേ​​​​​ന്ദ്ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം 36 മു​​​​​തി​​​​​ർ​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ വി​​​​​വി​​​​​ധ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​വ​​​​​ർ ദേ​​​​​ശീ​​​​​യപ​​​​​രീ​​​​​ക്ഷാ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യു​​​​​ടെ (എ​​​​​ൻ​​​​​ടി​​​​​എ) ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ക​​​​​മാ​​​​​ൻ​​​​​ഡ് സെ​​​​​ന്‍റ​​​​​റി​​​​​നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ക. ഈ 36 ​​​​​ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ അ​​​​​ത​​​​​ത് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ നോ​​​​​ഡ​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​മാ​​​​​യി ചേ​​​​​ർ​​​​​ന്നാ​​​​​ണു പ​​​​​രീ​​​​​ക്ഷാ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ക.

പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ഴു​​​​​തു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​മ്പ് ആ​​​​​ധാ​​​​​ർ അ​​​​​ധി​​​​​ഷ്ഠി​​​​​ത ബ​​​​​യോ​​​​​മെ​​​​​ട്രി​​​​​ക് ഒഥ​​​​​ന്‍റി​​​​​ക്കേ​​​​​ഷ​​​​​ൻ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കേ​​​​​ണ്ട​​​​​തു നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ണ്. ആ​​​​​ൾ​​​​​മാ​​​​​റാ​​​​​ട്ടം ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ൻ ഫേ​​​​​ഷ്യ​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യും ലൈ​​​​​വ് ഫോ​​​​​ട്ടോ​​​​​ഗ്ര​​​​​ഫി​​​​​യു​​​​​മു​​​​​ണ്ടാ​​​​​കും. പ​​​​​രീ​​​​​ക്ഷാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ഴു​​​​​തു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​മ്പ് മെ​​​​​റ്റ​​​​​ൽ ഡി​​​​​റ്റ​​​​​ക്‌​​​​​ട​​​​​ർ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും വി​​​​​ധേ​​​​​യ​​​​​രാ​​​​​ക​​​​​ണം.

എ​​​​​ല്ലാ പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും സി​​​​​സി​​​​​ടി​​​​​വി നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും. 90 ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്കെ​​​​​ങ്കി​​​​​ലും ഈ ​​​​​ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സൂ​​​​​ക്ഷി​​​​​ച്ചു​​​​​വ​​​​​യ്ക്കാ​​​​​നാ​​​​​ണ് എ​​​​​ൻ​​​​​ടി​​​​​എ നി​​​​​ർ​​​​​ദേ​​​​​ശം. പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ ത​​​​​ത്‌​​​​​സ​​​​​മ​​​​​യം സി​​​​​സി​​​​​ടി​​​​​വി കാ​​​​​മ​​​​​റ​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​മെ​​​​​ങ്കി​​​​​ലും സം​​​​​ശ​​​​​യാ​​​​​സ്പ​​​​​ദ​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ണ്ടോ​​​​​യെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കു​​​​​ശേ​​​​​ഷ​​​​​വും എ​​​​​ൻ​​​​​ടി​​​​​എ സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ഫോ​​​​​റ​​​​​ൻ​​​​​സി​​​​​ക് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ ന​​​​​ട​​​​​ത്തും.

ഇ​​​​​തി​​​​​നു​​​​​ പു​​​​​റ​​​​​മെ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ നി​​​​​രീ​​​​​ക്ഷി​​​​​ക്കാ​​​​​ൻ ഫ്ലൈ​​​​​യിം​​​​​ഗ് സ്ക്വാ​​​​​ഡു​​​​​ക​​​​​ൾ, നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​രെ​​​​​യും നി​​​​​യോ​​​​​ഗി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Latest News

Corehub Up